പെരുമ്പാവൂർ: കോടനാട് സർവ്വീസ് സഹകരണ ബാങ്കിൽ എസ്.എസ്.എൽ.സി., +2 ഉന്നത വിജയം നേടിയവർക്കും ,റാങ്ക് ജേതാക്കൾക്കും ആദരവും ,റിസ്ക്ക് ഫണ്ട് വിതരണവും നടത്തി🩸. ബാങ്ക് പ്രസിഡൻ്റ് വിപിൻ കോട്ടക്കുടി യുടെ അധ്യക്ഷതയിൽ നടന്ന യോഗം കുന്നത്തുനാട് സഹകരണ സംഘം അസി. രജിസ്ട്രാർ കെ.ഹേമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം ബാങ്ക് മുൻ പ്രസിഡൻ്റ് പി ശിവൻ നിർവ്വഹിച്ചു. ഗൈഡൻസ് ക്ലാസ് കാരിയർ അനലിസ്റ്റും റിട്ട: ഡി.വൈ.എസ്.പി.യുമായ കെ.എം. സജീവ് നയിച്ചു. ഭരണസമിതി അംഗങ്ങളായ ഡോ: ബിബിൻ കുര്യാക്കോസ്, ഇ.പി. ബാബു, തോമസ്, . പറക്കുന്നത്ത്കുടി, എം.ഡി. ബാബു, സന്തോഷ് കുമാർ, ലിജോ പത്രോസ്, എം.കെ.രാജൻ
സെക്രട്ടറി നീതു ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.