പെരുമ്പാവൂർ: കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്. ഐ. എ.) സീനിയർ അംഗവും മുൻ സംസ്ഥാന ജനറൽ കൗൺസിൽ അംഗവും സോമിൽ ഓണേഴ്സ് ആൻ്റ് പ്ളൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സോപ്മ) സ്ഥാപക നേതാവും മുൻ പ്രസിഡൻറ് റും സോമിൽ ഓണേഴ്സ് സർവ്വീസ്എൻ്റർപ്രൈസസ് (സോസൽ ) മാനേജിംഗ് ഡയറക്ടറുമായ വിഎം അലിയാർ ഹാജി (77) നിര്യാതനായി. പെരുമ്പാവൂരിലെ ആദ്യത്തെ പളൈവുഡ് സ്ഥാപന മായ എം.എ.എം. പളൈവുഡ്സ് ഉടമയായ വല്ലം വടക്കേക്കുടി വീട്ടിൽ പരേതനായ എം.എ. മീരാൻ്റെ മകനാണ്. ദീർഘകാലം പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്ന അലിയാർ ജമാ അത്ത് കുന്നത്തുനാട് താലൂക്ക് പ്രസിഡൻ്റ് ഫ്രൈഡേ ക്ലബ്ബ് പ്രസിഡൻ്റു എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. പെട്ടെന്ന് സുഖമില്ലാതെ വന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി എറണാകുളം ആസ്റ്റർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10.30 യോടെ മരണമടയുകയായിരുന്നു. ഭാര്യ: റംലത്ത് . മക്കൾ: വി.എം. വിനു ,വി.എം. അംജത്ത് അലി. മരുമക്കൾ: ഹിറോഷിമ, മസ്നിയ സഹോദരങ്ങൾ’വി.എം. ഹസൻ,വി.എം. കരിം.. കബറടക്കം വൈകിട്ട് 7 മണിയോടെ സൗത്ത് നല്ലം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here