പെരുമ്പാവൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മൗലൂദ്പുര ശാഖ കമ്മിറ്റി നടത്തിയ റമദാൻ പുണ്യം ഇഫ്താർ കിറ്റ് വിതരണോൽഘാടനം സാമൂഹ്യ പ്രവർത്തകൻ ദിനാസ് മുഹമ്മദ് നടത്തി. കെ.എ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വനിത ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷ ഷാജിത നൗഷാദ് ദിനാസ് മുഹമ്മദിനെ ആദരിച്ചു. പരീക്കുഞ്ഞ് പാലക്കൽ, മാഹിൻ അബുബക്കർ ,അബ്ദുൽ അസീസ് കോടാലിപറമ്പിൽ, അഫ്സൽ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു. ഭാഷാ സമര അനുസ്മരണവും നടത്തി. 25 കുടുംബങ്ങൾക്ക് 1000 രൂപ വിലവരുന്ന ഇഫ്താർ കിറ്റാണ് വിതരണം ചെയ്തത്.