പെരുമ്പാവൂർ: വെങ്ങോല കർഷക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് സ്വീകരണവും എസ്.എസ്. എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി യോഗം ഉദ്ഘാടനം ചെയ്തു. കർഷക ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. എൽദോസ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിലിൽ ഭാരവാഹികളായ എം.കെ. മനോജ്, എൻ.പി. അജയകുമാർ, കെ.എ. സാജൻ, കെ.പി. സെയ്തുമുഹമ്മദ് എന്നിവരെ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ഐ. ബീരാസ് പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാഭ്യാസ പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുന്നത്തുനാട് താലൂക്ക് ലൈബ്രറി അംഗങ്ങളും സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ചേർന്ന് സമ്മാനിച്ചു. കർഷക ഗ്രന്ഥാലയം സെക്രട്ടറി എൻ.എ. ഗംഗാധരൻ, ശോഭന വെങ്ങോല, ജിമ്മി ജോർജ്, കെ. രവി, ജുബൈരിയ ഐസക് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here