പെരുമ്പാവൂർ: കൂവപ്പടി ഗവ. എൽ.പി.സ്കൂളിനു മുമ്പിൽ റോഡിൽ നിന്നിരുന്ന പാഴ്മരങ്ങളെല്ലാം വെട്ടിമാറ്റിയിട്ട് ആഴ്ചകളേറെയായി. എന്നാൽ വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാത്തതു മൂലം സ്കൂളിലേയ്ക്കെത്തുന്ന കൊച്ചുകുഞ്ഞുങ്ങളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഭയചകിതരായാണ് കൊച്ചുകുഞ്ഞുങ്ങളുടെ ഇതുവഴിയുള്ള യാത്ര. വാഹനഗതാഗതത്തിരക്കേറിയ റോഡിൽ കുട്ടികൾ റോഡുമുറിച്ചു കടക്കുന്നതുതന്നെ ഏറെ ഭയപ്പെട്ടാണ്. മുറിച്ചിട്ടിരിക്കുന്ന പാഴ്മരങ്ങൾ കൂട്ടിയിട്ടിയിരിക്കുന്നതിനിടയിലൂടെവേണം കുട്ടികൾക്ക് സ്കൂളിനകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാൻ. തടി ലേലം ചെയ്തിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ലേലം കൊണ്ട ആൾ തടി കൊണ്ടു കൊണ്ടുപോകാത്തതാണ് എന്നാണ് അധികൃതർ പറയുന്നത്. കാൽനടയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടായിത്തീർന്നിരിക്കുകയാണ്.