പെരുമ്പാവൂർ∙ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കാത്ത് താലൂക്ക് ആയുർവേദാശുപത്രി കെട്ടിടം. നിർമാണം നിലച്ച കെട്ടിടം പ്രതിഷേധത്തെ തുടർന്നു നിർമാണം പൂർത്തിയാക്കിയിട്ടു മാസങ്ങളായി.  കെട്ടിടം  തുറന്ന് കൊടുക്കാതെ രോഗികളെ വലയ്ക്കുകയാണെന്നാണു പരാതി. മികച്ച ഡോക്ടർമാരും ജീവനക്കാരും  ചികിത്സ‌ാ സൗകര്യമുള്ള ആശുപത്രിയാണ് പെരുമ്പാവൂർ താലൂക്ക് ആയുർവേദ ആശുപത്രി.പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു കിടത്തി  ചികിത്സയ്ക്കായി രോഗികളെ കൊണ്ടു പോകുന്നത് ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഒട്ടേറെ പടികളുള്ള  കോണിയാണു സ്ഥാപിച്ചിരിക്കുന്നത്. ആയുർവേദ ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽ  അശാസ്ത്രീയമായാണ് ഇത്തരം നിർമാണം എന്നാണ് ആരോപണം. ലിഫ്റ്റോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here