പെരുമ്പാവൂർ: പെരുമ്പാവൂരിൻ്റെ മത-സാംസ്കാരിക -വ്യവസായിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്ന അലിയാർ ഹാജിയുടെ നിര്യാണം പെരുമ്പാവൂരിനെ അക്ഷരാർത്ഥത്തിൽ ദുഃഖത്തിലാഴ്ത്തി. സമ്പന്ന നെന്നോ പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ എല്ലാവരോടു ഒരേ പോലെ ഇടപെടുകയും തൻ്റേതായ ഉറച്ച വ്യക്തിത്വത്തോടെ പ്രശനങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു ഒരിക്കൽ പരിചയപ്പെട്ട ഏതൊരാൾക്കും . ഇദ്ദേഹത്തിൻ്റെ നിര്യാണം വേദനയോടെ മാത്രമെ സ്മരിക്കുവാൻ കഴിയുകയുള്ളു പoനത്തിനൊപ്പം കോളേജിൽ പഠിക്കുമ്പോൾ തന്നെ വ്യവസായത്തിലേക്കും താലപര്യമുണ്ടായിരുന്ന അലിയാർ ബിരുദം തേടി പുറത്തിറങ്ങുമ്പോൾ മറ്റൊന്നിനേയും കുറിച്ചു ചിന്തിക്കാതെ നേരെ പിതാവിൻ്റെ വഴിത്താരയിലൂടെ വ്യാവസായിക രംഗ ത്തേക്ക് കടക്കുകയായിരുന്നു. പിതാവിൻ്റെ തണലിൽ നേട്ടങ്ങളുടെ പടവുകൾ കയറിയ അലിയാർ പളൈവുഡ് വ്യവസായ രംഗത്തെ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന വ്യവസായി ആയി മാറി. അതിൽ കഠിനാദ്ധ്വാനത്തിൻ്റേയും വ്യവസായ വികസന ചിന്തകളുടെയും കൈയ്യൊപ്പും പതിഞ്ഞിരുന്നു. ടിംബർ വ്യവസായ സംസ്ഥാനത്തു തഴച്ചുവളർന്നതിൻ്റെ പിന്നിൽ അലിയാരുടെ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു.